#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
Apr 19, 2024 05:34 PM | By VIPIN P V

മണിമല (കോട്ടയം): (truevisionnews.com) പൊന്തൻപുഴ വനത്തിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കവെ ഓടി രക്ഷപെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം.

വധശ്രമത്തിൽനിന്നു രക്ഷപെട്ട വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം.

കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തിവന്ന യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉൾപ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്.

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച, അവശനായ യുവാവ് പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഇവരുടെയടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

ഇവരുടെ കാൽക്കൽ വീണ യുവാവിന്റെ മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു.

ഉദ്യോഗസ്ഥർ റാന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മണിമല പോലീസ് നടത്തിയ അന്വഷണത്തിൽ കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബുദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവർ അറസ്റ്റിലായി. സുമിത്തും സാബു ദേവസ്യയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് വിവരം.

#Attempted #assassination #forest; #Election #officials #rescue #youth #who #ran #away

Next TV

Related Stories
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

May 2, 2024 08:16 PM

#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ്...

Read More >>
#jifrimuthukkoyathangal |നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ്, തെറ്റില്ല; ഉമര്‍ഫൈസി - ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

May 2, 2024 07:52 PM

#jifrimuthukkoyathangal |നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ്, തെറ്റില്ല; ഉമര്‍ഫൈസി - ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില്‍ തെറ്റില്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട്...

Read More >>
#tumor | കോഴിക്കോട് വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തത്‌ പത്ത് കിലോ ഭാരമുള്ള മുഴ

May 2, 2024 07:48 PM

#tumor | കോഴിക്കോട് വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തത്‌ പത്ത് കിലോ ഭാരമുള്ള മുഴ

ഗൈനേക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന്‍ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം...

Read More >>
Top Stories