#LokSabhaElection2024 | ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ; ഇന്ന് വയനാട്ടിലേക്ക്

#LokSabhaElection2024 | ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ; ഇന്ന് വയനാട്ടിലേക്ക്
Apr 19, 2024 09:25 AM | By VIPIN P V

(truevisionnews.com) ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.

ഇന്ന് രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ 11ന് ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ നിന്ന് ചുങ്കം ജംഗ്ഷൻ വരെയാണ് റോഡ് ഷോ.

തുടർന്ന് പാലക്കാട്ടെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30ഓടെ ഷൊർണൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും.

വൈകിട്ട് 3ന് കോട്ടയത്താണ് ജെപി നദ്ദയ്ക്ക് പരിപാടി. തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഇദ്ദേഹം പങ്കെടുക്കുക.

കോട്ടയം കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ റാലി അവസാനിക്കും.

വൈകിട്ട് 5.30ഓടെ തിരുവനന്തപുരഞ്ഞെത്തുന്ന ദേശീയ അധ്യക്ഷൻ 6.15ന് മടവൂർപ്പാറ ജംഗ്ഷനിൽ നിന്ന് ബാലരാമപുരം സാലി ഗോത്ര തെരുവിലേക്ക് റോഡ് ഷോ നടത്തും.

നാളെ നദ്ദ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രതാരണത്തിനായി പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന വൻ തെരഞ്ഞെടുപ്പ് റാലികൾ 20, 21 ദിവസങ്ങളിൽ കർണാടകത്തിൽ നടക്കും.

#BJP #National #President #JPNadda #Kerala; #Today #Wayanad

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories