Apr 18, 2024 07:51 PM

തിരുവനന്തപുരം: (truevisionnews.com)  എന്ത് സൈബര്‍ ആക്രമണം ഉണ്ടായാലും എല്‍ഡിഎഫ് ആദ്യം വിജയിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് വടകരയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

അശ്ലീലം കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും കോണ്‍ഗ്രസുകാരായായ ആളുകള്‍ ഉള്‍പ്പെടെ ഷൈലജ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വടകര വിജയസാധ്യതയുള്ള മണ്ഡലമാണ്. ഷൈലജ വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് സൈബര്‍ ആക്രമണം തുടങ്ങി. രാഷ്ട്രീയ ശേഷിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരും അടൂര്‍ പ്രകാശും എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരും. തീയതി മാത്രം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെതിരെയും എം വി ഗോവിന്ദന്‍ വിമര്‍ശനമുന്നയിച്ചു. ഇത്തവണ രാജ്യം ആഗ്രഹിക്കുന്നത് പോലെ വിധി വന്നില്ല എങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലെ ഏറ്റവും അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്.

ശരിയായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന്റെ അവസാനം ആയിരിക്കും. ഭരണഘടനയും, പാര്‍ലമെന്ററി സംവിധാനവും, ഫെഡറല്‍ സംവിധാനവും വേണ്ട എന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സംഘപരിവാര്‍ വിഭാഗത്തിന്റെ ഭരണഘടന ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

#Even #Congressmen #express #solidarity #Shailaja #teacher #MVGovindan

Next TV

Top Stories