Apr 18, 2024 05:53 PM

തിരുവനന്തപുരം: (truevisionnews.com) യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയക്കെടുതിയിൽനിന്ന്​ ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാറിന്റെ മാനസിക പിന്തുണ അറിയിക്കുന്നു.

മഴ കുറഞ്ഞെങ്കിലും പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽനിന്ന്​ കരകയറാൻ സമയമെടുക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടത്തെ സർക്കാർ നിർദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായി പിണറായി വാർത്തക്കുറിപ്പിൽ അറിയിച്ചു.

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം.

രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയും അറിയിച്ചു.

#ChiefMinister #PinarayiVijayan #expressed #support #flood #victims

Next TV

Top Stories










GCC News