#SitaramYechury | ബിജെപിയെ നേരിടാതെ കോൺഗ്രസ് ഇടതുപക്ഷത്തെ വിമർശിക്കുന്നു - യെച്ചൂരി

#SitaramYechury | ബിജെപിയെ നേരിടാതെ കോൺഗ്രസ് ഇടതുപക്ഷത്തെ വിമർശിക്കുന്നു - യെച്ചൂരി
Apr 17, 2024 10:04 PM | By VIPIN P V

ഉള്ള്യേരി (കോഴിക്കോട്) : (truevisionnews.com) ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാത്ത കോൺഗ്രസ് കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഉള്ള്യേരിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ' ബി ജെ പി യിലേക്ക് പോയ നേതാക്കളുടെ എണ്ണം കോൺഗ്രസിൻ്റെ കൈയിലുണ്ടോ എന്ന് വ്യക്കമാക്കണം.

എൽ ഡി എഫ് നേതാക്കൾ മോദിക്കെതിരെ മിണ്ടുന്നില്ല എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത് കേട്ട് ആശ്ചര്യമാണ് തോന്നിയത്.

പൗരത്വ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച ഏക പാർടി സിപിഎമ്മാണ്.

സി എ എ നടപ്പാക്കില്ലെന്ന് പറഞ്ഞ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. കോൺഗ്രസ് മുഖ്യമന്ത്രിമാർ ആരെങ്കിലും പറഞ്ഞോ? പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചത് ഞാൻ ഉൾപ്പെടെ ഇടതുപക്ഷ നേതാക്കൾ മാത്രമാണ്.

അവിടെ കോൺഗ്രസിനെ കണ്ടിട്ടില്ല. പ്രകടന പത്രികയിൽ സി എ എക്കുറിച്ച് പരാമർശിക്കാൻ പോലും കോൺഗ്രസ് ഭയക്കുന്നു. അവരാണ് ഞങ്ങളെ വിമർശിക്കുന്നത്.

ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോൾ കോൺഗ്രസ് എവിടെയായിരുന്നു? സിപിഐ എമ്മാണ് കോടതിയെ സമീപിച്ചത്.

പ്രതിഷേധിച്ച കശ്മീരിലെ പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചപ്പോൾ അവരെ കാണാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സിപിഐ എമ്മാണ് അതിനെതിരെ കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവ് സംബന്ധിച്ചാണ് ഞാൻ കാശ്മീരിൽ പോയി അറസ്റ്റിലായവരെ കണ്ടത്. ബൾക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയെ സമീപിച്ചത് സിപിഐ എമ്മാണ്.

ഇലക്ടറൽ ബോണ്ടിനെതിരെ കോടതിയെ സമീപിച്ചതും ഞങ്ങൾ മാത്രമാണ്. ബോണ്ട്വാങ്ങില്ലെന്ന് പറഞ്ഞത് ഇടതുപക്ഷമാണ്. സുപ്രീം കോടതി പോലും അതിനെ അനുമോദിച്ചു.

അതുകൊണ്ടാണ് കോടതിയിൽ നിന്നും അനുകൂല വിധി നേടാനായത്. ഇതിലൊന്നും മിണ്ടാത്ത കോൺഗ്രസാണ് ഞങ്ങളെ വിമർശിക്കുന്നത്. അയോഗ്യയിൽ രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിച്ചപ്പോൾ മതത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.

രാമൻ്റെ പേരിൽ പ്രധാനമന്ത്രി 'വോട്ടു പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോൺഗ്രസ് എന്താണ് ചെയ്തത്, അവർ മൃദു ഹിന്ദുത്വ നിലപാട്ടുമായി മുന്നോട്ടു പോകുന്നു.

പാർലമെൻ്റിൽ ഇടതുപക്ഷം ശക്തിപ്പെടണം. ഒന്നാം യു പി എ സർക്കാരിൽ അതിൻ്റെ നേട്ടം നാം കണ്ടു.

തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം എന്നിവ നടപ്പാക്കാനായി. ജയിച്ചാൽ ബിജെപിയാകില്ല എന്ന ഉറപ്പ് നൽകാൻ കഴിയുന്ന ഏക പക്ഷം ഇടതുപക്ഷമാണ്. യെച്ചൂരി പറഞ്ഞു.

#Congress #criticizes #Left #without #confronting #BJP - #SitaramYechury

Next TV

Related Stories
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
Top Stories