#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ
Apr 17, 2024 08:32 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) എക്സാലോജിക്​ കമ്പനിയുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ചോദ്യംചെയ്യണമെങ്കിൽ ഇ.ഡി ചോദ്യം​ചെയ്യട്ടെയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി​ എം.വി. ഗോവിന്ദൻ.

ഇത്​ രണ്ട്​ കമ്പനികൾ തമ്മിലുള്ള തർക്കമാണ്. അതിന്​ ആരെ ചോദ്യംചെയ്യുന്നതിലും എതിർപ്പില്ല. അതിന്‍റെ പേരിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അത്​ അംഗീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവ വിഷയങ്ങൾ വരുമ്പോൾ തനി ആർ.എസ്​.എസുകാരനെപ്പോലെയാണ്​ പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

താഴേത്തട്ടിലുള്ള ആർ.എസ്​.എസുകാരന്‍റെ റേഞ്ചേയുള്ളൂ പ്രധാനമന്ത്രിക്ക്​. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ അപഹസിക്കുന്നതിന്​ വേണ്ടി ഇന്നേവരെ ഒരു പ്രധാനമന്ത്രിയും പറയാത്ത പ്രയോഗം അദ്ദേഹം നടത്തി.

ഭഗവാൻ ശ്രീകൃഷ്ണന്​ കുചേലൻ കൊടുത്ത അവൽപൊതിയെ കോടതി അഴിമതിയായി കാണുമോ എന്നാണ്​ ചോദിച്ചത്​.

കേരളത്തിൽ വന്നിട്ട്​ കരുവന്നൂർ ബാങ്കിനെക്കുറിച്ച്​ തികച്ചും തെറ്റായ കാര്യങ്ങളാണ്​ പ്രധാനമന്ത്രി പ്രചരിപ്പിച്ചത്​.

ദേശസാത്​കൃത ബാങ്കുകളിൽനിന്ന്​ 9000 കോടി തട്ടിയ വിജയ് മല്യയും പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 15,000 കോടി തട്ടിയ വജ്രവ്യാപാരി നീരവ്​ മോഡിയും 8000 കോടി തട്ടിയ നീരവ്​ മോഡിയുടെ അമ്മാവൻ മെഹുൽ ചോക്സിയും വിദേശത്ത്​ സുഖമായി കഴിയുന്നു.

മോദി ഒന്നും ചെയ്യുന്നില്ല. ഇവിടെ കരുവന്നൂരിൽ ചിലർ തെറ്റായി പ്രവർത്തിച്ചപ്പോൾ സംസ്ഥാന സർക്കാർ സ്വത്ത്​ കണ്ടുകെട്ടുകയും പ്രതികളെ ജയിലിലടക്കുകയും ചെയ്തു.

ഇ.ഡി വന്നതുകൊണ്ട്​ തുടർനടപടികൾ തടസ്സപ്പെടുകയാണുണ്ടായത്​. കരുവന്നൂരിൽ ക്രൈംബ്രാഞ്ച്​ കണ്ടെത്തിയതിൽനിന്ന്​ ഒരടി മുന്നോട്ട്​ പോകാൻ ഇ.ഡിക്ക്​ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു​.

സ്വർണക്കള്ളക്കടത്ത്​ രാജ്യത്ത്​ നടക്കുന്നതിന്‍റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

എല്ലാം അന്വേഷിക്കേണ്ടത്​ കേന്ദ്രസർക്കാർ ഏജൻസികളാണ്​. അത്​ ചെയ്യാതെ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാനാണ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​.

#want #question #Veena, #move #touch #Chief Minister,#accepted - #MVGovindan

Next TV

Related Stories
#SSLCResult | എസ്എസ്എൽസി പരീക്ഷാഫലം മെയ് 8-ന്

Apr 30, 2024 03:05 PM

#SSLCResult | എസ്എസ്എൽസി പരീക്ഷാഫലം മെയ് 8-ന്

പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ...

Read More >>
#murdercase |അമ്മയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

Apr 30, 2024 02:54 PM

#murdercase |അമ്മയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

രാവിലെ ഇതുവഴിയെത്തിയ യുവതിയാണ് ശ്രീകാന്ത് വെട്ടേറ്റ് റോഡരികില്‍ ചോരയില്‍കുളിച്ച് കിടക്കുന്നത് ആദ്യം...

Read More >>
#DrBIqbal | കോവിഡ് വാക്സിന്റെ പാർശ്വഫലം: ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ

Apr 30, 2024 02:48 PM

#DrBIqbal | കോവിഡ് വാക്സിന്റെ പാർശ്വഫലം: ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള...

Read More >>
#temperature | കോഴിക്കോട് ആലപ്പുഴ ഉൾപ്പെടെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 30, 2024 02:36 PM

#temperature | കോഴിക്കോട് ആലപ്പുഴ ഉൾപ്പെടെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ നിലവിലുള്ള ഓറഞ്ച് അലർട്ട് തുടരും. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും...

Read More >>
#CPIM  |സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

Apr 30, 2024 02:27 PM

#CPIM |സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

ജനൽ ചില്ലുകളും ടൈൽസും തകർത്ത നിലയിലായിരുന്നു....

Read More >>
#buffaloattack |  പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

Apr 30, 2024 02:20 PM

#buffaloattack | പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്കേറ്റത്....

Read More >>
Top Stories