വൈക്കം: (truevisionnews.com) ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷ്(40) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഭാര്യവീട്ടിൽ വച്ച് ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ചീത്തവിളിക്കുകയും, ഉപദ്രവിക്കുകയും ആയിരുന്നു ഇരുവരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയെയും ഇയാൾ ആക്രമിച്ചു.
ഇത് തടയാൻ ശ്രമിച്ച ഭാര്യയുടെ പിതാവിനെ ഇയാൾ മർദ്ദിക്കുകയും, തല ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ദ്വിജേഷ് ,എസ്.ഐമാരായ വിജയപ്രസാദ്,പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
#police #arrested #youngman #case #trying #kill #his #fatherinlaw.
