കൊച്ചി: ( www.truevisionnews.com ) എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു.
തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് (53) മരിച്ചത്.
കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.
സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.
#woman #met #tragic #end #private #bus #hit #crossing #road