#electionduty |തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

#electionduty |തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്
Apr 17, 2024 03:43 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്‌ പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്.

നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം.

പുറമെ കേന്ദ്ര പൊലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ നിന്നും, സംസ്ഥാന പോലീസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്കും അപേക്ഷിക്കാം.

താൽപര്യമുള്ളവർ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്.

സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉചിതമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് അറിയിച്ചു.

#Election #Duty #Special #Police #Officers #required

Next TV

Related Stories
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന്  പേർക്ക് പരിക്ക്

Apr 30, 2024 07:47 AM

#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ്...

Read More >>
#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

Apr 30, 2024 07:20 AM

#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#brutallybeaten  |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Apr 30, 2024 07:08 AM

#brutallybeaten |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു....

Read More >>
Top Stories