#sasidharankartha |മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി

#sasidharankartha |മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി
Apr 17, 2024 03:39 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.

ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരൻ കർത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്. നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു.

ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്. കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം.

ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.

ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക.

#Masapadi #case #ED #questioned #SasidharanKartha #home

Next TV

Related Stories
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന്  പേർക്ക് പരിക്ക്

Apr 30, 2024 07:47 AM

#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ്...

Read More >>
#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

Apr 30, 2024 07:20 AM

#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#brutallybeaten  |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Apr 30, 2024 07:08 AM

#brutallybeaten |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു....

Read More >>
Top Stories