#ThrissurPooram | തൃശ്ശൂർ പൂരം: ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു; വനംവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്യും

#ThrissurPooram | തൃശ്ശൂർ പൂരം: ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു; വനംവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്യും
Apr 17, 2024 11:01 AM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) പൂരത്തിന്‍റെ പ്രതിസന്ധി ഒഴിവായി. ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ​ഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.

വെറ്റിനറി സംഘത്തിന്‍റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്‍റെ ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കും. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു.

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികം.ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ട്.

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആര്‍ആര്‍ടി സംഘം നിർബന്ധമാണെന്നും വനം വകുപ്പിന്‍റെ ഡോക്ടർമാർ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്‍റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്.

കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി.

ഉത്തരവിലെ നിബന്ധനകൾ അപ്രായോഗിമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാടില്‍ മാറ്റം വരുത്തിയത്.

#ThrissurPooram: #Crisis #Elephant #Ezhunnallip #ends; #ForestDepartment #amend #order

Next TV

Related Stories
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

May 21, 2024 08:12 AM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സർക്കുലർ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചായിരുന്നു...

Read More >>
#KSRTCissue | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

May 21, 2024 08:07 AM

#KSRTCissue | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് യദു പരാതി...

Read More >>
#privatebus | പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് 'ലതഗൗതം' കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ കയ്യടി

May 21, 2024 07:36 AM

#privatebus | പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് 'ലതഗൗതം' കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ കയ്യടി

രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ...

Read More >>
#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

May 21, 2024 07:22 AM

#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

മനുക്കുട്ടന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് സംഘം അന്വേഷണം...

Read More >>
#ksudhakaran | കെ സുധാകരന് നിര്‍ണായകം;  ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

May 21, 2024 07:00 AM

#ksudhakaran | കെ സുധാകരന് നിര്‍ണായകം; ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി...

Read More >>
Top Stories