#conflict | 4 സീറ്റുകളെച്ചൊല്ലിയുള്ള പോര്; ബിജെപി– ഷിൻഡെ വിഭാഗം തർക്കം മുറുകി

#conflict | 4 സീറ്റുകളെച്ചൊല്ലിയുള്ള പോര്; ബിജെപി– ഷിൻഡെ വിഭാഗം തർക്കം മുറുകി
Apr 17, 2024 09:48 AM | By Aparna NV

മുംബൈ :(truevisionnews.com) സംസ്ഥാനത്ത് ബിജെപിയും സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ വിഭാഗവും തമ്മിൽ 4 ലോക്സഭാ സീറ്റുകളിലുള്ള തർക്കത്തിൽ തീരുമാനമായില്ല. രത്നാഗിരി–സിന്ധുദുർഗ്, താനെ, പാൽഘർ, ഔറംഗാബാദ് മണ്ഡലങ്ങളിലാണ് ഇരുപാർട്ടികളും സീറ്റിനായി വടംവലി തുടരുന്നത്.

അവിഭക്ത ശിവസേനയുടെ പരമ്പരാഗത മണ്ഡലങ്ങളായ താനെ, രത്നാഗിരി–സിന്ധുദുർഗ് എന്നിവ പിടിച്ചെടുക്കാനുള്ള ബിജെപി ശ്രമമാണ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നത്. രത്നാഗിരി–സിന്ധുദുർഗിലെ സിറ്റിങ് എംപി വിനായക് റാവുത്ത് ഉദ്ധവ് പക്ഷത്തിനൊപ്പമാണ്.

അദ്ദേഹത്തിനെതിരെ ശിവസേനയിലെ ഷിൻഡെ പക്ഷം മത്സരിക്കാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയിരിക്കെ, മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് സീറ്റ് വിഭജനം കീറാമുട്ടിയാക്കിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി.

മുഖ്യമന്ത്രി ഷിൻഡെയുടെ തട്ടകമാണ് താനെ. അവിടെ ബിജെപി അവകാശവാദം ഉന്നയിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. രത്നാഗിരി–സിന്ധുദുർഗിൽ 19 ആണ് പത്രികാസമർപ്പണത്തിനുള്ള അവസാന തിയതി.

ഔറംഗാബാദിൽ 25, താനെ, പാൽഘർ മണ്ഡലങ്ങളിൽ മേയ് 3. ‌നേരത്തെ തർക്കത്തിലുണ്ടായിരുന്ന മുംബൈ സൗത്ത്, നാസിക് സീറ്റുകൾ ഷിൻഡെ പക്ഷത്തിനു വിട്ടുകൊടുക്കാൻ ബിജെപി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണു സൂചന.

മറുവശത്തു മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് സീറ്റുകളിൽ കോൺഗ്രസ് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

#Battle #for #4 #seats #BJP #Shinde #faction #dispute #has #intensified

Next TV

Related Stories
#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

Apr 30, 2024 11:20 AM

#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത്...

Read More >>
#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

Apr 30, 2024 09:54 AM

#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​നാ​ൽ എം.​എ​ൽ.​എ​യെ അ​പ​ക​ടം...

Read More >>
#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Apr 30, 2024 09:50 AM

#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണു...

Read More >>
#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

Apr 30, 2024 07:32 AM

#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്....

Read More >>
#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

Apr 30, 2024 07:23 AM

#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീ...

Read More >>
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
Top Stories