#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ

#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ
Apr 16, 2024 07:59 PM | By VIPIN P V

ചേര്‍ത്തല: (truevisionnews.com) പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും.

എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി.

പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നും ബെെക്കിൽ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും ജ്യോതിഷ് പ്രതിയാണെന്ന് അരൂര്‍ പൊലീസ് പറഞ്ഞു. ചേര്‍ത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി ലാല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ.എന്‍ മനോജ്, ആര്‍.എല്‍.മഹേഷ്,

സൈബര്‍ സെല്‍ എസ്.ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത, പ്രീത, ബിനു, അനില്‍, അനുപ് ആന്റണി, സുധീഷ് ചന്ദ്ര ബോസ് എന്നിവര്‍ കേസ് അന്വേഷണത്തില്‍ പങ്കാളികളായി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ബീന കാര്‍ത്തികേയന്‍, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

#case #sexuallyassaulting #fifteen-#year-#old #girl; #Accused #sentenced #years #prison

Next TV

Related Stories
#Umaibadeath | മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്': മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു

May 17, 2024 07:23 PM

#Umaibadeath | മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്': മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു

കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് സൂപ്രണ്ട്, മേട്രന്‍മാര്‍ എന്നിവരുടെ മൊഴിയും സംഘം...

Read More >>
#calicutuniversity| കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഇത് ചരിത്രനേട്ടം:   23 ദിവസത്തെ റെക്കോർഡ് വേഗതയിൽ ബിരുദഫലം

May 17, 2024 07:22 PM

#calicutuniversity| കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഇത് ചരിത്രനേട്ടം: 23 ദിവസത്തെ റെക്കോർഡ് വേഗതയിൽ ബിരുദഫലം

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് കുതിപ്പ്...

Read More >>
#compensation|'നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണം'; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി

May 17, 2024 07:11 PM

#compensation|'നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണം'; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ മൂലമാണ് ഭാര്യ അമൃതയ്ക്ക് ഭര്‍ത്താവ് രാജേഷിനെ അവസാനമായി കാണാനുള്ള അവസരം...

Read More >>
#Murdercase | അലന്‍ കത്തി ഒളിപ്പിച്ചത് വീട്ടില്‍; കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

May 17, 2024 05:51 PM

#Murdercase | അലന്‍ കത്തി ഒളിപ്പിച്ചത് വീട്ടില്‍; കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന്‍ ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ്...

Read More >>
#SolarStrike | സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെറിയാൻ ഫിലിപ്പ്

May 17, 2024 05:44 PM

#SolarStrike | സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെറിയാൻ ഫിലിപ്പ്

സമരം ഒത്തുതീര്‍പ്പാക്കാൻ ആര് മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ല, ഇരുമുന്നണികള്‍ക്കും അതിന് താല്‍പര്യമുണ്ടായിരുന്നു, സമരം അവസാനിപ്പിച്ചതില്‍...

Read More >>
#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 17, 2024 05:31 PM

#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ്...

Read More >>
Top Stories