#RahulMamkootathil | സി പി എം മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

#RahulMamkootathil | സി പി എം മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Apr 16, 2024 01:46 PM | By VIPIN P V

വല്ലച്ചറ (തൃശ്ശൂർ): (truevisionnews.com) ദേശീയ രാഷ്ട്രീയം അതി ഗുരുതരമായ പ്രതിസന്ധിയിൽ പെട്ട നിൽക്കുന്ന ഈ കാലഘട്ടത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫും.

അതേസമയം സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പ്, അതു കൊണ്ടു തന്നെ ജനാധിപത്യത്തിൻ്റെ ശക്തിക്ക് യു.ഡി.എഫ് ജയിക്കേണ്ടത് ആവശ്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ.

പുതുക്കാട് വല്ലച്ചിറയിൽ കെ.മുരളിധരൻ്റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയ ഭയത്തിലാണ്.

അതുകൊണ്ടാണ് കെജരിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധിപ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ.മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മോദിയും പിണറായിയും തൃശൂർ വന്നപ്പോൾ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ.മുരളീധരൻ പറഞ്ഞു.

കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്ന് മോദി പറയുമ്പോൾ എന്തുകൊണ്ടാണ് ഇഡി നടപടിയെടുക്കാത്തത്? തെരഞ്ഞടുപ്പിലെ സഹകരണത്തിനു വേണ്ടി എല്ലാ വിഷയങ്ങളിലും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണ്.

ഇത് നാടിന് ആപത്താണെന്ന് നാം തിരിച്ചറിയണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനായി.ഡി.സി.സി പ്രസിഡൻ്റ് ജോസ് വളളൂർ, എം.പി വിൻസെൻ്റ്, സുനിൽ അന്തിക്കാട് എന്നിവർ സംസാരിച്ചു.

വല്ലച്ചിറ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, മറ്റത്തൂർ മേഖലകളിലാണ് ഇന്നത്തെ പര്യടനം.

#RahulMamkootathil #CPM #contesting #symbol #not #go #away

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories