കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ എത്തിയത്. മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. മോഷണത്തിന് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പളളിക്കകത്തുളള ചെറിയ ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. മഖാമിൻ്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകർത്തിരിന്നു. എന്നാൽ കൂടുതൽ ലോക്ക് ഉള്ളതിനാൽ പണമെടുക്കാൻ പ്രതിക്ക് കഴിഞ്ഞില്ല.
തിങ്കളാഴ്ച രാവിലെ നാലേമുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മോഷണം നടന്നു എന്ന് വ്യക്തമായി.
രാത്രി പത്തരയോടെ ഗേറ്റ് അടച്ച് ജീവനക്കാർ മടങ്ങാറാണ് പതിവ്. ഇതിനിടയിലായിരുന്നു പ്രതി കവർച്ച നടത്തിയത്. പള്ളി കമ്മിറ്റി ഭാരവാഹികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.
#man #theft #money #mosque #kannur
