കൊല്ലം: ( www.truevisionnews.com ) കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്.
മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണു പരുക്കേറ്റത്.
വൈകിട്ട് മൂന്നിനായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയിലേക്കു പോകുകയായിരുന്നു ബസ്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
#4 #people #seriously #injured #accident #karunagapally #kollam