#robbery | വീട്ടുകാര്‍ വിദേശത്ത്, വീട്ടിലെ ലോക്കറിൽ 350 പവൻ സ്വര്‍ണം; വീട് കുത്തിത്തുറന്ന കള്ളൻ മുഴുവനും കൊണ്ടുപോയി

#robbery | വീട്ടുകാര്‍ വിദേശത്ത്, വീട്ടിലെ ലോക്കറിൽ 350 പവൻ സ്വര്‍ണം; വീട് കുത്തിത്തുറന്ന കള്ളൻ മുഴുവനും കൊണ്ടുപോയി
Apr 14, 2024 11:03 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്.

ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.

ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു.

ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.

മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളു. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

#massive #robbery #broke #open #closed #house #Ponnani.

Next TV

Related Stories
#hajjvaccination |എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

May 4, 2024 07:45 PM

#hajjvaccination |എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് മെയ് 6, 8 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ഹജ്ജ് വാക്സിനേഷൻ...

Read More >>
#Sabarimala | ശബരിമല ദര്‍ശനം; സ്‌പോട്ട്‌ ബുക്കിങ് ഒഴിവാക്കി, ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

May 4, 2024 07:30 PM

#Sabarimala | ശബരിമല ദര്‍ശനം; സ്‌പോട്ട്‌ ബുക്കിങ് ഒഴിവാക്കി, ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരക്ക് അനിയന്ത്രിതമായതോടെ സര്‍ക്കാര്‍ വലിയ തോതില്‍ പഴി കേള്‍ക്കേണ്ടിയും വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്‌പോട്ട്‌ ബുക്കിങ്...

Read More >>
#MuslimLeagueleader | കണ്ണൂരിൽ സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

May 4, 2024 07:19 PM

#MuslimLeagueleader | കണ്ണൂരിൽ സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

ആർഎസ്എസിനേക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ...

Read More >>
#drivingtest  | ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരത്തില്‍ നിന്ന് പിന്മാറി സിഐടിയു

May 4, 2024 05:49 PM

#drivingtest | ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരത്തില്‍ നിന്ന് പിന്മാറി സിഐടിയു

റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നും പൊതുജന...

Read More >>
#heat  | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

May 4, 2024 05:05 PM

#heat | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ്...

Read More >>
Top Stories