#vishu |സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ; പൊൻകണിയൊരുക്കി ഇന്ന് വിഷു

#vishu |സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ; പൊൻകണിയൊരുക്കി ഇന്ന് വിഷു
Apr 14, 2024 07:11 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കൺതുറന്ന് മലയാളിക്കിന്ന് വിഷു. കാണുന്ന കണി പോലെ സമ്പൽ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം.

ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികൾ.

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന എന്നേ പൂത്തു. അത്രയേറെ ചൂടാണ് ഇക്കൊല്ലം. നേരം പുലരും മുന്നേ കണികാണണം. അതിനായി ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച.

കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാൽകണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം.. അതിരാവിലെ മിഴി തുറക്കുന്നത് ഈ കാഴ്ചകളിലേക്കാണ്. നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്നു മലയാളികൾ.

കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം ന്യൂജെൻ ഐറ്റങ്ങൾ വീട്ടുമുറ്റങ്ങളിൽ വർണ്ണം വിടർത്തി. വിഷു അടിപൊളിയാക്കുകയാണ് മലയാളികളെല്ലാം.

വിഷുപ്പുലരിയിൽ ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലുമടക്കം വൻ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

#Malayalis #open #eyes #sight #prosperity #Vishu #today #preparing #Ponkani

Next TV

Related Stories
#accident | ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കടലിൽ തെന്നി വീണു

May 30, 2024 08:42 PM

#accident | ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കടലിൽ തെന്നി വീണു

തോളിൽ നിന്ന് പൊട്ടലേറ്റ ജോസഫിനെ ആശുപത്രിയിൽ...

Read More >>
#mahebypasssignal |മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

May 30, 2024 08:35 PM

#mahebypasssignal |മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

സ്കൂൾ വാഹനങ്ങൾ, വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങൾ എന്നിവ ബൈപാസ് ഹൈവേയിൽ...

Read More >>
#foodpoison | വൈത്തിരിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധ; 11 വയസ്സുകാരി  ഐ.സി.യുവിൽ

May 30, 2024 08:32 PM

#foodpoison | വൈത്തിരിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധ; 11 വയസ്സുകാരി ഐ.സി.യുവിൽ

പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം...

Read More >>
#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

May 30, 2024 08:26 PM

#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

നേതാക്കൾക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്...

Read More >>
#AKGCenterattack | എകെജി സെന്റർ ആക്രമണം : കുറ്റപത്രം അംഗീകരിച്ച് കോടതി; ജൂൺ 13 ന് ഹാജരാകാൻ പ്രതികൾക്ക് സമൻസ്

May 30, 2024 08:22 PM

#AKGCenterattack | എകെജി സെന്റർ ആക്രമണം : കുറ്റപത്രം അംഗീകരിച്ച് കോടതി; ജൂൺ 13 ന് ഹാജരാകാൻ പ്രതികൾക്ക് സമൻസ്

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ്...

Read More >>
MVD | ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട; ഗതാഗത വകുപ്പ്​

May 30, 2024 08:10 PM

MVD | ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട; ഗതാഗത വകുപ്പ്​

ഈ നടപടിക്രമമാണ്​ ഒഴിവാക്കിയത്​. പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന്...

Read More >>
Top Stories