ന്യൂഡൽഹി: (truevisionnews.com) ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക നാളെ പുറത്തിറക്കും. "സങ്കൽപ് പത്ര" എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ 'വിക്സിത് ഭാരതി'ന് പുറമെ ക്ഷേമ വികസന പദ്ധതികളും ഉൾപ്പെടുത്തിയേക്കും.

ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് സർക്കാർ മുൻഗണന നൽകുന്നുവെന്ന് മോദി നിരന്തരം അവകാശപ്പെടുന്നതിനാൽ അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പത്രികയിൽ പ്രാധാന്യം നൽകാനാണ് സാധ്യത.
ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിൽ നടക്കുന്ന പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.
രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ 2019 പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പൂർത്തീകരണം ഇത്തവണത്തെ പ്രകടനപത്രിക ഉയർത്തിക്കാട്ടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക സമിതി
#BJP's #manifesto #LokSabha #elections #released #tomorrow.
