#accidentdeath | പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം: ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി

#accidentdeath | പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം: ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി
Apr 12, 2024 08:03 PM | By VIPIN P V

കുമ്പള: (truevisionnews.com) പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി.

കേസിൽ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

സംഭവത്തിൽ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു. അംഗടി മുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കുമ്പള പേരാൽ കണ്ണൂരിലെ ഫർഹാസാണ് (17) കഴിഞ്ഞ ആഗസ്റ്റ് 25ന് അപകടത്തിൽ മരിച്ചത്.

സ്കൂളിലെ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കാറുമായി എത്തിയിരുന്നു. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തു.

തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് പോവുകയായിരുന്നു. പിന്നാലെ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്തുടർന്നു.

ഇതോടെ വെപ്രാളത്തിൽ ഓടിച്ച വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറുടെ സമീപം മുൻ സീറ്റിലുണ്ടായിരുന്ന ഫർഹാസിന് ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു.

മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഗസ്റ്റ് 29ന് മരണപ്പെട്ടു. മാതാവ് നൽകിയ പരാതിയിൽ കഴിഞ്ഞമാസം കോടതി നേരിട്ട് എസ്.ഐക്കും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മൂന്ന് ദൃക്സാക്ഷികളിൽ നിന്ന് മൊഴിയും എടുത്തിരുന്നു.

#student #died #car #overturned #chased #police: #HighCourt #sought #explanation #government

Next TV

Related Stories
#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

May 17, 2024 09:14 AM

#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ...

Read More >>
#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

May 17, 2024 09:03 AM

#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

ആറ്റുകാൽ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട്...

Read More >>
#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

May 17, 2024 08:47 AM

#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ...

Read More >>
#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

May 17, 2024 08:20 AM

#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

ഓഫിസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ്...

Read More >>
#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

May 17, 2024 08:15 AM

#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ...

Read More >>
#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

May 17, 2024 08:06 AM

#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ...

Read More >>
Top Stories