#ShafiParambil | പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസി അന്വേഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

#ShafiParambil | പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസി അന്വേഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ
Apr 12, 2024 05:32 PM | By VIPIN P V

വടകര: (truevisionnews.com) പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെന്‍റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ - സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്.

അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഒരാൾ മരിച്ച ശേഷം മാത്രമാണ് കൊലപാതക കുറ്റമെങ്കിലും ചുമത്താൻ തയാറായത്.

അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നതിൻ്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയിട്ടും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ബോംബ് നിർമ്മാണത്തെ കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ചോ അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഷാഫി പറമ്പിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിന് വേണ്ടി ബോംബ് നിർമ്മിച്ചെന്ന് കണ്ടെത്തിയിട്ടും യു.എ.പി.എ ചുമത്താൻ പൊലീസ് ഇതുവരെ തയാറാകാത്തതും കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഷാഫി പറമ്പിൽ പരാതിയിൽ ആവശ്യപ്പെട്ടു.

#BombblastPanoor; #central #agency #investigate; #ShafiParambil #complaint #ElectionCommission

Next TV

Related Stories
#tobacco | വടകരയിൽ  വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Jul 27, 2024 07:54 PM

#tobacco | വടകരയിൽ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചു....

Read More >>
#arrested |  എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

Jul 27, 2024 07:39 PM

#arrested | എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

ഇവരെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്നും...

Read More >>
#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

Jul 27, 2024 07:29 PM

#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയാണ് മധുസൂദനന്‍. ബുധനാഴ്ചയാണ് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ്...

Read More >>
#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

Jul 27, 2024 07:08 PM

#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ കുട്ടികൾക്ക് കൊടുത്ത വാക്ക് സാജിത ടീച്ചർ പാലിച്ചപ്പോൾ വിദ്യാർഥികൾക്ക് അത് വലിയൊരു പ്രചോദനമായി...

Read More >>
Top Stories