#arrest | സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; മൂന്ന് പേർ അറസ്റ്റിൽ

#arrest | സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; മൂന്ന് പേർ അറസ്റ്റിൽ
Apr 12, 2024 01:30 PM | By VIPIN P V

കോട്ടയം: (truevisionnews.com) സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ മൂന്ന് പ്രതികളെ പോലീസ് പിടികൂടി.

കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.

വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24) യാണ് ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയിട്ടത്. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.

തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സിനിമ കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങിയ യുവാവിനെ രാത്രി ഒൻപതരയോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം കിഴക്കേപ്പുറം റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു.

തുടർന്ന് പ്രതികളുടെ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ രണ്ട് പ്രതികളുടെ നടുവിലിരുത്തിയാണ് യുവാവിനെ കൊണ്ടുപോയത്. മറവൻതുരുത്ത് ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കി.

വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിന്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടു.

പ്രതികളെ പിടികൂടാതെവന്നതോടെ വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

#Argument #movie #theater: #Youth #abducted #locked #Three #people #arrested

Next TV

Related Stories
#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

May 3, 2024 01:59 PM

#yellowalert | ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

May 3, 2024 01:38 PM

#arrest |യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ

പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ...

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

May 3, 2024 01:20 PM

#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം...

Read More >>
#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

May 3, 2024 01:17 PM

#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ...

Read More >>
Top Stories