#curfew | 18 വയസിൽ താഴെയുള്ള ഒറ്റൊരാളും രാത്രി പുറത്തിറങ്ങിപ്പോകരുത്, കർഫ്യൂ 16 വരെ നീട്ടി ഈ ഓസ്ട്രേലിയൻ ന​ഗരം

#curfew | 18 വയസിൽ താഴെയുള്ള ഒറ്റൊരാളും രാത്രി പുറത്തിറങ്ങിപ്പോകരുത്, കർഫ്യൂ 16 വരെ നീട്ടി  ഈ ഓസ്ട്രേലിയൻ ന​ഗരം
Apr 10, 2024 02:15 PM | By Athira V

ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിങ്സ് എന്ന ന​ഗരത്തിൽ 18 വയസിൽ താഴെയുള്ളവർക്ക് കർഫ്യൂ. രാത്രികാലത്ത് പുറത്തിറങ്ങരുത് എന്നാണ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മുഖ്യമന്ത്രി ഇവാ ദിന ലോലർ യുവാക്കളോട് പറഞ്ഞിരിക്കുന്നത്. യുവാക്കൾക്കുള്ള ഈ കർഫ്യൂ ഏപ്രിൽ 16 വരെ നീട്ടിയതായും ഇവാ ലോലർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആലീസ് സ്പ്രിങ്സ് ന​ഗരത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണത്രെ ഈ നടപടി. കഴിഞ്ഞ മാസം തന്നെ ഒരു 18 -കാരന്റെ മരണമടക്കം അനേകം അനിഷ്ടസംഭവങ്ങൾ ന​ഗരത്തിൽ സംഭവിച്ചു കഴിഞ്ഞു. കർഫ്യൂ പ്രകാരം 18 വയസിൽ താഴെയുള്ളവർക്ക് വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ പുറത്തിറങ്ങാനുള്ള അനുമതി ഇല്ല.

ഒരു പത്രസമ്മേളനത്തിൽ ഇവാ ലോലർ പറഞ്ഞത്, ന​ഗരത്തിലെ അശാന്തിയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കുന്നതിന് ഈ കർഫ്യൂ അത്യാവശ്യമാണ് എന്നാണ്. കർഫ്യൂ നടപ്പിലാക്കിയതിന് പിന്നാലെ ന​ഗരം കൂടുതൽ സുരക്ഷിതമായി എന്നും കുറ്റകൃത്യങ്ങൾ കുറഞ്ഞു എന്നും ലോലർ പറഞ്ഞു.

അതുപോലെ, കർഫ്യൂ അവസാനിച്ച് കഴിഞ്ഞാലും നിയമസംവിധാനങ്ങൾ കർശനമായി പ്രവർത്തിക്കുമെന്നും, ആലീസ് സ്പ്രിം​ഗ്സിൽ 58 പൊലീസുകാരെ അധികമായി വിന്യസിച്ചുവെന്നും, സുരക്ഷ ഉറപ്പിക്കുന്നതിനായുള്ള മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നും ലോലർ പറഞ്ഞു.

നോർത്തേൺ ടെറിട്ടറി പൊലീസ് കമ്മീഷണർ മൈക്കൽ മർഫി, ലോലർ പറഞ്ഞതിനോട് യോജിച്ചു. കർഫ്യൂ ഏർപ്പെടുത്തിയതിന് ശേഷം ഇവിടെ കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവുണ്ടായി എന്നാണ് പൊലീസ് മേധാവി പറഞ്ഞത്.

ഏപ്രിൽ 15 തിങ്കളാഴ്ചയാണ് ഇവിടെ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. അതോടെയാണ് ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന കർഫ്യൂ 16 വരെ നീട്ടിയിരിക്കുന്നത്. മാർച്ച് 27 -നാണ് ഇവിടെ കർഫ്യൂ ആരംഭിച്ചത്.

#alice #springs #youth #curfew #extended #16-th

Next TV

Related Stories
#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

May 8, 2024 10:33 AM

#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

വ്യത്യസ്ത വകഭേദങ്ങളിലായുള്ള വാക്സിനുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്....

Read More >>
#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

May 7, 2024 12:54 PM

#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

ഒരു സ്പോര്‍ട്സ് ഇവന്‍റില്‍ മരിയന്‍റെ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ...

Read More >>
#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

May 7, 2024 12:38 PM

#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും യുവാവ് താൻ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് കുറ്റസമ്മതം...

Read More >>
#accident |നിർമ്മാണത്തിലിരുന്ന  അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു

May 7, 2024 10:38 AM

#accident |നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു

തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല....

Read More >>
Top Stories