#plane |ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി

#plane |ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി
Apr 8, 2024 03:32 PM | By Susmitha Surendran

വാഷിങ്ടൻ: (truevisionnews.com)  ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്.

യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനെയാണ് അപകടം.

അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,300 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്.

സംഭവത്തിൽ യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത് വീഡിയോയിൽ കാണാം.

എൻജിൻ കവർ പൊട്ടിത്തെറിച്ചത് ബോംബ് പൊട്ടിയതു പോലെയാണ് ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു. ചില യാത്രക്കാർ, ക്രൂം അംഗങ്ങളോട് കയർത്തതായും അവർ പറഞ്ഞു. ബോയിങ് വിമാനങ്ങൾ നിരന്തരമായി അപകടത്തിൽപെടുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.

#During #takeoff #engine #cover #fell #off #hit #wing #aircraft #brought #back.

Next TV

Related Stories
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
Top Stories