#drowned |കോളറ പൊട്ടിപ്പുറപ്പെട്ടു, കടത്തുവള്ളത്തിൽ പലായനം ചെയ്യവേ 94 പേർ മുങ്ങിമരിച്ചു

#drowned |കോളറ പൊട്ടിപ്പുറപ്പെട്ടു, കടത്തുവള്ളത്തിൽ പലായനം ചെയ്യവേ 94 പേർ മുങ്ങിമരിച്ചു
Apr 8, 2024 01:58 PM | By Susmitha Surendran

നാമ്പുല:  (truevisionnews.com)   മൊസാംബിക്കിൻ്റെ വടക്കൻ തീരത്ത് കടത്തുവള്ളം മുങ്ങി 94 പേർ മരിച്ചു. 26 പേരെ കാണാനില്ല.

130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും ആളുകള്‍ കയറിയതും ബോട്ട് നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അപകട കാരണം.

കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ബോട്ടിൽ കയറിയവരാണ് മരിച്ചത്. മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്ന് നാമ്പുല പ്രവിശ്യയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു.

അഞ്ച് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം എളുപ്പമല്ല. നാമ്പുലയിൽ നിന്ന് ഐലന്‍റ് ഓഫ് മൊസാംബികിലേക്ക് പോവുകയായിരുന്നു ബോട്ട്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി കടത്തുവള്ളമായി ഉപയോഗിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മൊസാംബിക്. ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ദാരിദ്ര്യത്തിൽ കഴിയുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഏകദേശം 15,000 ജലജന്യ രോഗങ്ങളും 32 മരണങ്ങളുമാണ് മൊസാംബികിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നമ്പുലയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാബോ ഡെൽഗാഡോയിൽ നിന്നുള്ള ആക്രമണങ്ങളും പലായനത്തിന് കാരണമാണ്. ബോട്ട് അപകടത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചെന്ന് അധികൃതർ പറഞ്ഞു.

#94 #dead #after #ferry #capsizes #Mozambique's #northern #coast

Next TV

Related Stories
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
Top Stories