#arrest | വിമാനത്തിൽ പുകവലി, സീറ്റിൽ മലവിസർജനം; യുവാവ് അറസ്റ്റില്‍

#arrest | വിമാനത്തിൽ പുകവലി, സീറ്റിൽ മലവിസർജനം; യുവാവ് അറസ്റ്റില്‍
Apr 7, 2024 05:49 PM | By Athira V

മുംബൈ: ( www.truevisionnews.com ) വിമാനത്തിൽ പുകവലിക്കുകയും സീറ്റിൽ മലവിസർജനം നടത്തുകയും ചെയ്ത ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. വിസ്താരയുടെ പാരിസ്-മുംബൈ ഫ്‌ളൈറ്റിലാണ് 36കാരനായ ഗൗട്ടിയർ ഹെൺറി ബ്രോക്‌സിന്റെ മോശം പെരുമാറ്റം.

ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ മുംബൈയിലെ സഹാർ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽനിന്ന് മുംബൈയിലേക്ക് എത്തിയ വിസ്താര യു.കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയിൽ സീറ്റിലിരുന്ന് പുക വലിക്കുകയായിരുന്നു ആദ്യം ഗൗട്ടിയർ ചെയ്തത്.

ഇതിൽ യാത്രക്കാർ പരാതി പറയുകയും വിമാനത്തിലെ ജീവനക്കാർ മുന്നറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും യുവാവിന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സീറ്റിൽ മലവിസർജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു.

രാവിലെ 9.15ഓടെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പർവൈസർ സഹാർ പൊലീസിനു കൈമാറി. വിമാനയാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു.

ഐ.പി.സി, വിമാന നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണു ചുമത്തിയത്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗൗട്ടിയർ ബ്രോക്‌സിനെ 30,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ച ശേഷം വിട്ടയച്ചിരിക്കുകയാണ്.

#french #national #arrested #smoking #defecating #flight

Next TV

Related Stories
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
Top Stories