#sexuallyassaulted | കൗമാരക്കാരനെ 30 തവണ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ മറ്റു കുട്ടികൾക്ക് അയച്ചു: യുവതിക്കെതിരെ കേസ്

#sexuallyassaulted  |  കൗമാരക്കാരനെ 30 തവണ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ മറ്റു കുട്ടികൾക്ക് അയച്ചു: യുവതിക്കെതിരെ കേസ്
Apr 7, 2024 12:33 PM | By Susmitha Surendran

വാഷിങ്ടൻ: (truevisionnews.com)  പതിനാലുകാരിയെന്ന വ്യാജേന കൗമാരക്കാരായ ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും അവരെ ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ 23കാരിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി.

യുഎസ് വനിതയായ അലീസ ആൻ സിൻജറിനെതിരെയാണ് ടാംപ പൊലീസ് ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.

കഴിഞ്ഞ നവംബറിൽ ഒരു ആൺകുട്ടിയെ 30 തവണ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിൻജറിന്റെ പ്രവ‌ൃത്തികള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ടാംപ പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല.

അതിക്രമത്തിനിരയായവർ മുന്നോട്ടു വരണമെന്നും നീതി ലഭ്യമാക്കാൻ പൂർണ പിന്തുണയുണ്ടാകുമെന്നും ടാംപ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച സിൻജറിനെതിരായ ലൈംഗികാതിക്രമ കേസിൽ വിചാരണ നടക്കും.

സിൻജറിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നാല് ആൺകുട്ടികൾ കൂടി പരാതിയുമായി എത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു സിൻജറെന്നും പൊലീസ് വ്യക്തമാക്കി.

ആദ്യത്തെ ഇരയുമായി ഇവർ പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഇതിന്റെ വിഡിയോ മറ്റു കുട്ടികൾക്ക് സ്നാപ്ചാറ്റ് വഴി അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി.

12നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയാണ് സിൻജറിന്റെ ലൈംഗികാതിക്രമത്തിലെ ആദ്യത്തെ ഇര. എന്നാൽ ഓൺലൈൻ വഴി ഇവർ കൂടുതൽ കുട്ടികളെ അതിക്രമങ്ങൾക്ക് ഇരയാക്കിയതായും പൊലീസ് വ്യക്തമാക്കി.

#teenager #sexually #assaulted #30 #times #Video #sent #other #children #case #against #youngwoman

Next TV

Related Stories
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
Top Stories