#SolarEclipse | സമ്പൂർണ്ണ സൂര്യഗ്രഹണം കാണുക മതപരമായ കാര്യം; സൗകര്യം ഒരുക്കണമെന്ന് തടവുകാര്‍

#SolarEclipse | സമ്പൂർണ്ണ സൂര്യഗ്രഹണം കാണുക മതപരമായ കാര്യം; സൗകര്യം ഒരുക്കണമെന്ന് തടവുകാര്‍
Apr 6, 2024 10:55 AM | By VIPIN P V

(truevisionnews.com) ഏപ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി തടവുകാർ.

ന്യൂയോർക്ക് ജയിലിലെ തടവുപുള്ളികളാണ് ജയിൽ ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസും ഫയൽ ചെയ്തു.

സൂര്യഗ്രഹണം കാണുന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചില അന്തേവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. രസകരമായ മറ്റൊരു കാര്യം വിവിധ മതവിഭാഗത്തില്‍പ്പെട്ട അന്തേവാസികളും മതപരമായ അവകാശം ചൂണ്ടിക്കാണിച്ച് സമാന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വുഡ്‌ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതവിശ്വാസങ്ങളിൽ പെട്ട ആറ് തടവുകാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയൽ ചെയ്തത്.

ഏപ്രിൽ എട്ടിന് തങ്ങളെ തടവിലാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപൂർവ്വവും പ്രകൃതിദത്തവുമായ ഒരു പ്രതിഭാസമെന്ന നിലയിലും തങ്ങൾക്ക് സൂര്യഗ്രഹണത്തിന് സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു.

എന്നാൽ കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച "ലോക്ക്ഡൗൺ മെമ്മോ" ഉത്തരവനുസരിച്ച്, എല്ലാ തടവുകാരും 'അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നിരുന്നാലും, അവർക്ക് സൂര്യഗ്രഹണം ജനാലകളിലൂടെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.

അമേരിക്കൻ ഐക്യനാടുകളിലെ 13 വ്യത്യസ്‌ത സംസ്ഥാനങ്ങളിലുള്ള അമേരിക്കക്കാർക്ക് ഏപ്രിൽ 8-ന് സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും.

അമേരിക്കയില്‍ അടുത്ത സമ്പൂര്‍ണ്ണ സൂര്യഗ്രഹണം 2044 -ല്‍ മാത്രമാണ് ദൃശ്യമാവുക. കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവയ്ക്ക് ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഏപ്രിൽ എട്ടിന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും.

വടക്കേ അമേരിക്കയിലാണ് ഈ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. തിങ്കളാഴ്ച, ഗ്രഹണം വടക്കേ അമേരിക്കയെ കടക്കും, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ തുടരുമെന്നും വിദഗ്ദര്‍ പറയുന്നു.

ഗ്രഹണത്തിന്‍റെ പാത മെക്സിക്കോയിൽ നിന്ന് ആരംഭിക്കും, പിന്നീടിത് ടെക്സസിൽ വച്ച് അമേരിക്കയിലേക്ക് പ്രവേശിച്ച് ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെന്‍റക്കി, ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമെന്ന് നാസ അറിയിച്ചു.

ഈ പ്രദേശങ്ങൾക്ക് പുറമെ ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിൽ നിന്നും പൂർണ സൂര്യഗ്രഹണം കാണാം.

#See #Total #solar #eclipse #Religious #matter; #Prisoners #provide #facilities

Next TV

Related Stories
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
 #arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

May 3, 2024 01:42 PM

#arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു....

Read More >>
#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 3, 2024 11:35 AM

#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത...

Read More >>
#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

May 2, 2024 03:38 PM

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories