#Avalanche | അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികൾക്ക് മേലെ മരണമായി മഞ്ഞിടിച്ചിൽ, മൂന്ന് പേർക്ക് ദാരുണാന്ത്യം

#Avalanche | അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികൾക്ക് മേലെ മരണമായി മഞ്ഞിടിച്ചിൽ, മൂന്ന് പേർക്ക് ദാരുണാന്ത്യം
Apr 4, 2024 04:26 PM | By VIPIN P V

സെർമാറ്റ്: (truevisionnews.com) സ്വിറ്റ്സർലാൻഡിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സെർമാറ്റിലുണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

അമേരിക്കൻ സ്വദേശിയായ കൗമാരക്കാരനും മറ്റ് രണ്ട് പേരുമാണ് മഞ്ഞിടിച്ചിലിൽ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്. സെർമാറ്റിന് സമീപമുള്ള റിഫൽബർഗിന് സമീപത്ത് വച്ചാണ് ഇവർ മഞ്ഞിനടിയിൽ കുടുങ്ങിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന സ്വിസ് സ്വദേശിയായ 20കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ അമേരിക്കൻ സ്വദേശിയായ 15 കാരന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്.

മഞ്ഞിടിച്ചിലിൽ കുടുങ്ങിയ നാല് പേരെ രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാൻ സാധിച്ചിരുന്നു.

ഈ സീസണിൽ ഇതുവരെ സ്വിറ്റ്‌സർലൻഡിലുണ്ടായ 12 ഹിമപാതങ്ങളിലും അപകടങ്ങളിലുമായി ഇതിനോടകം 14 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ. സ്കീയിംഗിന് എത്തിയ വിദേശ പൌരന്മാരാണ് അപകടങ്ങളിൽ മരിച്ചവരിൽ ഏറെയും.

#Tourists #who #came #celebrate #holiday #killed #snow, #three #people #died #tragically

Next TV

Related Stories
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
 #arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

May 3, 2024 01:42 PM

#arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു....

Read More >>
#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 3, 2024 11:35 AM

#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത...

Read More >>
#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

May 2, 2024 03:38 PM

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories