#wildelephant | സഫാരി വാഹനത്തിന് പിന്നാലെ കാട്ടാന; വണ്ടി മറിച്ചിട്ടു, 80കാരിയ്ക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

#wildelephant | സഫാരി വാഹനത്തിന് പിന്നാലെ കാട്ടാന; വണ്ടി മറിച്ചിട്ടു, 80കാരിയ്ക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
Apr 4, 2024 09:15 AM | By Susmitha Surendran

(truevisionnews.com)    സഫാരി വാഹനത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധിയ്ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലെ സഫാരി പാർക്കിൽ ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്.

ആറം​ഗ സംഘം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കാട്ടാന ദീർഘദൂരം ഓടിയെത്തിയാണ് ആക്രമിച്ചത്. ആക്രമണത്തിൽ 80കാരിയായ സ്ത്രീ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആന പിറകെ ഓടി വരുന്നതും വാഹനം ആക്രമിക്കുന്നതും ഇവർ പകർത്തിയ വീഡിയോയിൽ കാണാം. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 9:30 ഓടെയാണ് അതി ദാരുണമായ സംഭവമുണ്ടായത്.

ആറ് പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിനെതിരെ അപ്രതീക്ഷിതമായി ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ ആന വാഹനത്തിന് നേരെ ഓടുന്നതും കുറ്റിക്കാടുകൾ നിറഞ്ഞ റോഡിലൂടെ ഓടിവരുന്നതും കാണാം.

വാഹനത്തിന് അടുത്തെത്തിയ ആന വാഹനം മറിച്ചിടുകയായിരുന്നു. അമേരിക്കൻ സ്വദേശിനിയാണ് മരിച്ചതെന്ന് അധികൃതർ പറയുന്നു.

അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താനായി നാഷണൽ പാർക്ക് മാനേജ്‌മെൻ്റ് ഹെലികോപ്റ്റർ അയച്ചതായി അധികൃതർ അറിയിച്ചു.

ഇതൊരു ദാരുണമായ സംഭവമാണ്, മരിച്ച അതിഥിയുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖകരമായ സംഭവത്തിൽ ഉൾപ്പെട്ടവർക്കൊപ്പം നിൽക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

സ്ത്രീയുടെ മൃതദേഹം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ആക്രമണത്തിനിരയായ സംഘം ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവ് ആയ കഫ്യൂ നാഷണൽ പാർക്കിലെ ലുഫുപ ക്യാമ്പിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇവരാണ് ആഫ്രിക്കയിലെ മറ്റ് 22 വന്യജീവി സങ്കേതങ്ങളെ നിയന്ത്രിക്കുന്നത്.

#Wildelephant #attack #safari #vehicle #ends #tragically #Vyodhi.

Next TV

Related Stories
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
 #arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

May 3, 2024 01:42 PM

#arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു....

Read More >>
#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 3, 2024 11:35 AM

#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത...

Read More >>
#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

May 2, 2024 03:38 PM

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories