#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ
Apr 3, 2024 05:09 PM | By Susmitha Surendran

(truevisionnews.com) ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ അപകടകരമെന്ന് കണ്ടെത്തിയ 76 ലക്ഷം അക്കൗണ്ടുകൾ.

2021ലെ ഐ.ടി നിയമത്തിലെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചതെന്ന് വാട്സ് ആപ് അറിയിച്ചു.

ഫെബ്രുവരി ഒന്ന് മുതൽ 29 വരെയുള്ള കാലയളവിൽ 76,28,000 വാട്സ് ആപ് അക്കൗണ്ടുകൾ നിരോധിക്കുകയും 14,24,000 അക്കൗണ്ടുകൾ മുൻ കരുതലെന്നോണം നിയന്ത്രിക്കുകയും ചെയ്തു.

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്. ഫെബ്രുവരിയിൽ 16,618 പരാതികളാണ് വാട്സ് ആപ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കമ്പനിക്ക് ലഭിച്ചത്.

ഇതിൽ 22 കേസുകളിൽ മാത്രമാണ് നടപടി എടുത്തത്. എല്ലാ പരാതികളോടും പ്രതികരിച്ചിട്ടുണ്ടെന്നും നേരത്തെ നൽകിയ പരാതികൾ ആവർത്തിച്ചവയിൽ മാത്രമാണ് നടപടിയിൽ നിന്ന് ഒഴിവായതെന്നും വാട്സ് ആപ് പറയുന്നു.

ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിൽ കമ്പനി 67,28,000 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ ഏകദേശം 13,58,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചവയാണെന്നും കമ്പനി വ്യക്തമാക്കി.

സുരക്ഷാ ഫീച്ചറുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ, സുരക്ഷയുമായി ബന്ധപ്പെട്ട് മേൽനോട്ടം വഹിക്കാൻ എഞ്ചിനീയർമാർ, ഡാറ്റാ സയന്‍റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ടീമിനെ നിയമിക്കുന്നുണ്ടെന്നും വാട്സ് ആപ് അറിയിച്ചു.

#February #WhatsApp #removed #76lakh #accounts #india

Next TV

Related Stories
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
Top Stories