#Theft | കണ്ണൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ബസിന്‍റെ ബാറ്ററികൾ മോഷണം പോയി

#Theft  |   കണ്ണൂരിൽ  പൊലീസ്  സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ബസിന്‍റെ ബാറ്ററികൾ മോഷണം പോയി
Apr 3, 2024 04:18 PM | By Susmitha Surendran

കണ്ണൂര്‍:(truevisionnews.com)   ഇരിട്ടിയില്‍ പൊലീസിന്‍റെ മൂക്കിൻ തുമ്പത്ത് മോഷണം. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ബാറ്ററികള്‍ മോഷണം പോയി.

സുരക്ഷ മുൻനിര്‍ത്തി സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയിരിക്കുന്നത്.

കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണിത്. എവിടെയെങ്കിലും നിര്‍ത്തിയിട്ടാല്‍ അത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ബസ് ജീവനക്കാര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ തന്നെ ബസ് പാര്‍ക്ക് ചെയ്യുന്നത്.

എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മോഷണവാര്‍ത്ത വരുന്നതോടെ മനസിലാകുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം മനസിലാക്കുന്നത്.

#batteries #bus #parked #front #police #station #Kannur #stolen

Next TV

Related Stories
Top Stories










Entertainment News