വളയം:(കോഴിക്കോട് ) (truevisionnews.com) ഭൂമാഫിയ സംഘം ഇപ്പോൾ വീണ്ടും നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മഞ്ഞപ്പള്ളി മൈതാന ഭൂമി പൊതുസ്വത്ത് തന്നെയെന്നും വളയംഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് പ്രസ്താവനയിൽ പറഞ്ഞു.

വളയം ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പള്ളി മൈതാനമുൾക്കൊള്ളുന്ന മൂന്ന് ഏക്കർ അൻപതി രണ്ട് സെൻ്റ് സ്ഥലം നൂറ്റാണ്ടുകളായി പൊതു സ്ഥലമായി നിലനിൽക്കുന്ന ഭൂമിയാണ്.
വ്യാജരേഖകളുണ്ടാക്കി സ്ഥലം തട്ടിയെടുക്കാൻ ഭൂമാഫിയകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രമത്തിനെതിരെ വളയം ഗ്രാമ പഞ്ചായത്തും മഞ്ഞപ്പള്ളി മൈതാനം സംരക്ഷണ സമിതിയും പ്രവർത്തനം നടത്തി വരികയാണ്.
ഇതിനിടയിൽ സ്ഥലത്തിന് അവകാശവാദം ഉന്നയിക്കുന്ന കടയങ്കോട്ട് മൂസഹാജിക്കും, കുടുംബത്തിനും ഹൈക്കോടതിയിൽ നിന്നും ലഭിച്ച സ്റ്റേ, കോടതി റദ്ദ് ചെയ്ത കാര്യമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പാക്കാൻ ഭൂമാഫിയ വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്.
പൊതു സ്വത്ത് സംരക്ഷിക്കാൻ നിയമപരമായും, ജനങ്ങളെ അണിനിരത്തിയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് പറഞ്ഞു.
#LandMafia's #False #Propaganda #Manjapallimaidan #land #public #property
