#accident |ജന്മദിനത്തിൽ ക്ഷേത്രത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; യുവതിയും മകളും മരിച്ചു

#accident |ജന്മദിനത്തിൽ ക്ഷേത്രത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; യുവതിയും മകളും മരിച്ചു
Apr 3, 2024 01:01 PM | By Susmitha Surendran

പോർട്ട്‍ലാൻഡ്: (truevisionnews.com)  അമേരിക്കയിലെ പോർട്ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരിയും മകളും മരിച്ചു.

യുവതിയുടെ ഭർത്താവും മകനും പരിക്കുകളോടെ ചികിത്സയിലാണ്. യുവതിയുടെ ജന്മദിനത്തിൽ കുടുംബസമേതം പ്രാ‍ർത്ഥിക്കാൻ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

കഴിഞ്ഞ 10 വ‍ർഷമായി അമേരിക്കയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാ‌ഞ്ജലി (32), മകൾ ഹനിക (5) എന്നിവരാണ് മരിച്ചത്. ഗീതാഞ്ജലിയുടെ ഭർത്താവ് നരേഷ്, മകൻ ബ്രമൺ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

ഗീതാഞ്ജലിയുടെ 32-ാം ജന്മദിനത്തിലാണ് കുടുംബത്തിലെ എല്ലാവരും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടത്. യുവതി തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നതും.

സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടെ റോഡിലെ ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് വാഹനം മുന്നോട്ട് നീങ്ങുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപെടുകയുമായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

18 വയസുകാരനായ യുവാവ് ഓടിച്ച വാഹനവുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. ഗീതാഞ്ജലിയുടെ മകൾ ഹനിക (5) സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അധികം വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭ‍ർത്താവും മകനും ആശുപത്രിയിലാണ്. മകന്റെ കാലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിയെന്നും അധികൃത‍ർ അറിയിച്ചു. ഗീതാഞ്ജലിയും ഭ‍ർത്താവും സോഫ്റ്റ്‍വെയർ എഞ്ചിനീയ‍ർമാരാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആന്ധ്രാപ്രദേശിലെ ഇവരുടെ ബന്ധുക്കൾ.

#journey #temple #birthday #became #final #journey #woman #her #daughter #died

Next TV

Related Stories
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
 #arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

May 3, 2024 01:42 PM

#arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു....

Read More >>
#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 3, 2024 11:35 AM

#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത...

Read More >>
#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

May 2, 2024 03:38 PM

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories