#malayalisuicide |മൂവരും കടുത്ത അന്ധവിശ്വാസികൾ, മറ്റുള്ളവരുമായി ആശയവിനിമയമില്ല; ദുർമന്ത്രവാദ വെബ്സൈറ്റുകൾക്കും പങ്ക്?

#malayalisuicide |മൂവരും കടുത്ത അന്ധവിശ്വാസികൾ, മറ്റുള്ളവരുമായി ആശയവിനിമയമില്ല; ദുർമന്ത്രവാദ വെബ്സൈറ്റുകൾക്കും പങ്ക്?
Apr 3, 2024 07:40 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്.

മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്.

മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.

ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല.

ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു.

ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്.

ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകസ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്.

ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.

ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

#police #suspect #couple #female #friend #found #dead #because #believed #afterlife.

Next TV

Related Stories
#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Jul 27, 2024 06:55 AM

#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു...

Read More >>
#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

Jul 27, 2024 06:47 AM

#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന്...

Read More >>
#yellowalert  | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

Jul 27, 2024 06:31 AM

#yellowalert | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

അതേസമയം കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി...

Read More >>
#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Jul 27, 2024 06:25 AM

#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തുറവൂർ ഗ്രാമപഞ്ചായത്തിലെ 29 സ്ഥാപനങ്ങളിൽ പരിശോധന...

Read More >>
#gas  | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

Jul 27, 2024 06:18 AM

#gas | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാസ് സിലിണ്ടറുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിലേക്ക് വാതകം നിറക്കുകയാണ് ഇവിടെ ചെയ്തു...

Read More >>
#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

Jul 27, 2024 06:03 AM

#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്നു ഏക...

Read More >>
Top Stories