#birth |ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് പ്രസവം; ഇരട്ടകളിൽ ഒരാൾ മരിച്ചു, 22 ദിവസത്തിന് അടുത്ത കുഞ്ഞിന് ജന്മം നൽകി അമ്മ

#birth |ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് പ്രസവം; ഇരട്ടകളിൽ ഒരാൾ മരിച്ചു, 22 ദിവസത്തിന് അടുത്ത കുഞ്ഞിന് ജന്മം നൽകി അമ്മ
Apr 2, 2024 10:29 AM | By Susmitha Surendran

വാഷിങ്ടൺ: (truevisionnews.com)   22 ദിവസത്തെ വ്യത്യാസത്തിൽ വിവിധ ആശുപത്രികളിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നൽകി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നൽകുന്നത്.

നിർഭാ​ഗ്യവശാൽ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടർമാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയൽ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നൽകിയത്.

2020ലാണ് ഡോയൽ ​ഗർഭം ധരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ആറാം മാസത്തിൽ ശാരീരിക ബുദ്ധിമുട്ടികളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോയൽ ഒരു കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അതിജീവിച്ചില്ല.

ഈ സമയത്ത്, രണ്ടാമത്തെ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ഡോയ്‌ലിനോട് പറഞ്ഞു. എന്നാൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനാവുമെന്നാണ് ഡോയൽ ഡോക്ടർമാരോട് പറഞ്ഞത്.

എന്നാൽ അപ്പോൾ പ്രസവം നടന്നില്ല. ഡോയലിനെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 22 ദിവസങ്ങൾക്ക് ശേഷം യുവതി വീണ്ടും അടുത്ത കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നുവെന്ന് ഡോയൽ പറയുന്നു.

ഇന്നും, 22 ദിവസം തോൽപ്പിക്കാൻ കഴിയുന്ന ഒരു സ്ത്രീയെ എനിക്ക് യുകെയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് ഡോകട്റെ കാണുന്നത്.

രണ്ട് പ്രസവങ്ങൾക്കിടയിൽ ഞങ്ങൾ ദിവസേന പരിശോധന നടത്തിയിരുന്നുവെന്നും ഡോയൽ പറഞ്ഞു. കഴിഞ്ഞ 22 ദിവസം അവൻ അതിജീവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആസ്ട്രോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ഇന്ന് രണ്ടു വയസായി.

#woman #gave #birth #twins #22 #days #apart #different #hospitals.

Next TV

Related Stories
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
 #arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

May 3, 2024 01:42 PM

#arrest |വഴക്കിനിടെ സഹോദരിയുടെ ദേഹത്തേക്ക് ഫ്രൈഡ് ചിക്കൻ വലിച്ചെറിഞ്ഞു; സഹോദരൻ അറസ്റ്റിൽ

താൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സഹോദരി ഒരു ചിക്കൻ കഷ്ണം മാത്രമാണ് നൽകിയതെന്നും യുവാവ് പറയുന്നു....

Read More >>
#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 3, 2024 11:35 AM

#Heavyrain | പെരുംമഴ: അണക്കെട്ട് തകർന്നു; 30ലേറെ പേർക്ക് ദാരുണാന്ത്യം, പൊതു ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത...

Read More >>
#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

May 2, 2024 03:38 PM

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories