ന്യൂഡൽഹി: (truevisionnews.com) കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യാസഖ്യ റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച കേന്ദ്രം ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് വിമർശിച്ചു.
പാവപ്പെട്ടവരിൽനിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച് ഫിക്സിങ് നടത്തുകയാണ്. ഭരണഘടന രാജ്യത്തെ ജനങ്ങളുെട ശബ്ദമാണ്.
എന്ന് അത് അവസാനിക്കുന്നോ, അന്ന് ഈ രാജ്യവും ഇല്ലാതാകും. ഇത്തവണ കരുതി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ ഈ മാച്ച് ഫിക്സിങ് വിജയിക്കും. അങ്ങനെ സംഭവിച്ചാൽ ഭരണഘടന ഇല്ലാതാകും.
നാനൂറ് സീറ്റുകൾ ലഭിച്ചാൽ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം കേന്ദ്രം ജയിലിൽ അടയ്ക്കുകയാണ്.
ജിഎസ്ടിയും നോട്ടു നിരോധനവും കൊണ്ട് ആർക്കാണ് ഗുണം ലഭിച്ചത്? ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ പോരാട്ടം.
ജാതി സെൻസസ്, തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നീ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തവണത്തേത് ഇന്ത്യയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
#NarendraModi #some #billionaires #doing #match #fixing - #RahulGandhi