#adooraccident | അനുജയുടെയും ഹാഷിമിന്റെയും വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിക്കും; അപകടത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ്

#adooraccident | അനുജയുടെയും ഹാഷിമിന്റെയും വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിക്കും; അപകടത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ്
Mar 30, 2024 08:13 AM | By Susmitha Surendran

പത്തനംതിട്ട:(truevisionnews.com)  പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്.

രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിനു ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി എന്നതാണ് പൊലീസിനു മുന്നിലെ പ്രധാനചോദ്യം.

ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസമാണ് പൊലീസിനുള്ളത്.

കോട്ടയം മെഡിക്കൽ കോള‌ജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽനിന്ന് ശേഖരിച്ചു.

മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമം. ഈ സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കാൻ തീരുമാനിച്ചത്.


#Anuja #Hashim's #WhatsApp #chats #checked #including #Police #remove #mystery #accident

Next TV

Related Stories
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

Apr 29, 2024 07:37 AM

#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ...

Read More >>
#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Apr 29, 2024 06:59 AM

#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ...

Read More >>
Top Stories