#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
Mar 29, 2024 03:55 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഇന്ത്യയിൽ നിരക്ഷരരായ യുവാക്കളെക്കാൾ പലമടങ്ങ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ.

എഴുതാനോ വായിക്കാനോ അറിയാത്തവർക്കിടയിൽ 3.4 ശതമാനമാണ് തൊഴിലില്ലായ്മ. എന്നാൽ ബിരുദധാരികളായവരുടെ തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

സെക്കൻഡറി തലം വരെ പഠിച്ചവർക്കിടയിൽ 18.4 ശതമാനമാണ് തൊഴിലില്ലായ്മ.

സെക്കൻഡറി തലം വരെയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസം നേടിയ ഇന്ത്യൻ യുവാക്കൾ കഠിനമായ തൊഴിൽക്ഷാമം അനുഭവിക്കുന്നുണ്ടെന്നും ഇതിന്റെ തോത് ഓരോ വർഷവും ഉയരുകയാണെന്നും ഐഎൽഒ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ തൊഴില്‍ ശക്തിയുടെ നൈപുണ്യവും വിപണിയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ വിദ്യാഭ്യാസ രീതിക്കു നേരെ വിമർശനവുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ.

കാർഷികേതര മേഖലകളിൽ വിദ്യാസമ്പന്നരായ യുവാക്കൾക്ക് മതിയായ പ്രതിഫലം നൽകുന്ന ജോലി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്നില്ല.

ഇത് തൊഴിൽരഹിതരുടെ എണ്ണം വർധിപ്പിക്കുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ് വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായി തുടരുന്നത്. തൊഴില്ലായ്മ രൂക്ഷമാവുന്നത് ഗ്രാമീണ മേഖലയേക്കാൾ നഗരങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

#graduate #unemployment #rate #shocking; #Report #information #out

Next TV

Related Stories
#NarendraModi  |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

May 15, 2024 10:35 AM

#NarendraModi |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്....

Read More >>
#NarendraModi  |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

May 15, 2024 10:15 AM

#NarendraModi |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയിൽ...

Read More >>
#case |പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

May 15, 2024 09:27 AM

#case |പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു....

Read More >>
#DMK | തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

May 15, 2024 08:50 AM

#DMK | തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

ഏഴ് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ജയിക്കാനാകും....

Read More >>
#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

May 14, 2024 07:50 PM

#death |നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും...

Read More >>
Top Stories