#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ
Mar 29, 2024 10:58 AM | By Athira V

( www.truevisionnews.com ) ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു.

ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്.

ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി കോൺ​ഗ്രസിന് വീണ്ടും നോട്ടീസ് നൽകിയത്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.

#kcvenugopal #criticise #central #government #income #tax #notice

Next TV

Related Stories
#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

Apr 27, 2024 01:48 PM

#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ​ഗെയ്ത്വാതിനെയാണ്...

Read More >>
#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

Apr 27, 2024 01:32 PM

#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി...

Read More >>
#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

Apr 27, 2024 01:08 PM

#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ്...

Read More >>
#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Apr 27, 2024 12:47 PM

#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ...

Read More >>
#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

Apr 27, 2024 12:31 PM

#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ...

Read More >>
#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

Apr 27, 2024 11:53 AM

#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

ഇ.പി- ജാവഡേക്കർ ബന്ധത്തിൽ സി.പി.എം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്നും കെ.സി...

Read More >>
Top Stories