#stabbed | പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

#stabbed | പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു
Mar 28, 2024 03:21 PM | By Susmitha Surendran

(truevisionnews.com)  സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.

മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല.

ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി.

തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

#answer #sheet #not #shown #examination #students #stabbed #classmate #injured #him

Next TV

Related Stories
#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

Apr 27, 2024 03:13 PM

#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. ദുർഗാപൂരിൽനിന്ന് അസൻസോളിലേക്കുള്ള യാത്രക്കിടെയാണ്...

Read More >>
#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

Apr 27, 2024 02:45 PM

#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

നാലാം ശനിയും നസ്റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐ...

Read More >>
#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

Apr 27, 2024 01:25 PM

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്....

Read More >>
#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

Apr 27, 2024 10:18 AM

#sexuallyabuse | അർധസൈനിക വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥരെ പീഡിപ്പിച്ചു; സിആർപിഎഫ് ഉന്നത ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ആരോപണം നിഷേധിച്ചു രം​ഗത്തെത്തിയ ഉദ്യോ​ഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും...

Read More >>
Top Stories