#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം
Mar 28, 2024 02:38 PM | By Athira V

കൊല്‍ക്കത്ത: ( www.truevisionnews.com ) ഭാര്യയെ കുത്തിക്കൊലപ്പെടുത്തി റിട്ട. ആര്‍മി ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇതോടെ ഇവര്‍ ബഹളംവെയ്ക്കുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസെത്തി വീടിനകത്ത് പ്രവേശിച്ചതോടെയാണ് മന്ദിര മിത്രയെ കുളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹം.

വീട്ടിലെ കസേരയില്‍ അവശനായനിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഇത് സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചതോടെയാണ് ആസിഡ് ഉള്ളില്‍ച്ചെന്നതായും വ്യക്തമായത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു കത്ത് ബംഗാളിയിലും രണ്ടാമത്തെ കത്ത് ഇംഗ്ലീഷിലുമാണ് എഴുതിയിരുന്നത്.

ആദ്യത്തെ കത്തില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നുമാണ് എഴുതിയിരുന്നത്. നാലുപേജുകളിലായുള്ള രണ്ടാമത്തെ കത്തില്‍ ജീവിതത്തില്‍ സംഭവിച്ച ഒട്ടേറെകാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചതായും ഇതില്‍ എഴുതിയിരുന്നു.

അടുത്തിടെ കാര്‍ വില്‍പ്പന നടത്തിയപ്പോള്‍ ചില രേഖകള്‍ മാറിപ്പോയത് ഏറെ പ്രയാസമുണ്ടാക്കി. ഇതിന്റെ പേരില്‍ ഭാര്യയും കുടുംബാംഗവും തന്നെ ശാസിച്ചു.

ഒരുകോടിയോളം രൂപ വിലവരുന്ന വസ്തു വില്‍പ്പന നടത്തിയതിലും ചില പ്രശ്‌നങ്ങളുണ്ടായി. ഇതിന്റെ പേരില്‍ അടുത്തചിലരുമായി തര്‍ക്കങ്ങളുണ്ടായെന്നും കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ചൊവ്വാഴ്ച വൈകിട്ട് മുതല്‍ വീട്ടില്‍നിന്ന് ദമ്പതിമാര്‍ വഴക്കിടുന്നത് കേട്ടിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

ചോരപുരണ്ട നിലയില്‍ വീട്ടിലെ തീന്‍മേശയില്‍നിന്നാണ് ഒരു കത്തി കണ്ടെടുത്തത്. മറ്റൊരു കത്തി മേശയുടെ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു. ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പും ഈ മേശയിലുണ്ടായിരുന്നു.

#retd #army #doctor #kills #wife #kolkata

Next TV

Related Stories
#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

Apr 27, 2024 01:54 PM

#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

പള്ളിയിലെ പ്രധാന മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ മുഖ്യ...

Read More >>
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
Top Stories