#court | വില 2350 രൂപ; ആദ്യ കഴുകലിൽ ചുരിദാറിന്റെ നിറം പോയി; കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

#court | വില 2350 രൂപ; ആദ്യ കഴുകലിൽ ചുരിദാറിന്റെ നിറം പോയി; കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
Mar 28, 2024 12:31 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) ആദ്യ കഴുകലിൽ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടർന്ന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നൽകണമെന്ന ഉത്തരവുമായി ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

ആലപ്പുഴ രേവതിയിൽ കെ സി രമേശാണ് ആലപ്പുഴ വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽനിന്ന് ചുരിദാർ വാങ്ങിയത്. മരുമകൾക്ക് വിവാഹവാർഷിക സമ്മാനമായി ചുരിദാറിന് 2,350 രൂപയായിരുന്നു വില.

ആദ്യ കഴുകലിൽത്തന്നെ ചുരിദാർ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തിൽ 2,000 രൂപയും 30 ദിവസത്തിനുള്ളിൽ നൽകണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി ആർ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു.

ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവർ ഹാജരായി.


#color #churidar #went #away #first #wash

Next TV

Related Stories
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
Top Stories