#murder | പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു

#murder | പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു
Mar 28, 2024 11:32 AM | By Athira V

( www.truevisionnews.com ) മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. നാളെ സമാധാന യോഗം വിളിക്കും.

ഷെല്ല പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) മറ്റ് എൻജിഒകൾക്കൊപ്പം പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു.

ഈ റാലിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് പൊലീസ്. ചില ക്രിമിനൽ സംഘം സാഹചര്യം മുതലെടുത്ത് ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതാകാമെന്നാണ് റിപ്പോർട്ട്.

ഈസ്റ്റ് ഖാസി ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ എസ് സി സാധു ആക്രമണവും മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എൽ എസാൻ സിംഗ്, സുജിത് ദത്ത എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ യഥാക്രമം ഇച്ചാമതിയിലും ഡാൽഡയിലും നിന്നുമാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. മുഴുവൻ പൊലീസ് സൂപ്രണ്ടുമാരോടും ജാഗ്രത പുലർത്താനും അതത് അധികാരപരിധിയിൽ കാൽ/മൊബൈൽ പട്രോളിംഗ് ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ സമാധാന യോഗങ്ങൾ സംഘടിപ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

#2 #beaten #death #after #citizenship #act #protest #meghalaya

Next TV

Related Stories
#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

Apr 27, 2024 01:54 PM

#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

പള്ളിയിലെ പ്രധാന മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ മുഖ്യ...

Read More >>
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
Top Stories