#bodyfound | യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

#bodyfound |  യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ
Mar 28, 2024 09:58 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട്‌ സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ബൈക്ക് പണയപ്പെടുത്തി ജിവിനിൽനിന്ന്‌ ആദിത്യൻ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതിൽ പതിനായിരം രൂപ നൽകി. ബാക്കി പണത്തിനായി ആദിത്യൻ എത്തിയപ്പോൾ ജിവിൻ ആദിത്യനെ ആക്രമിച്ചു.

ഈ സംഭവത്തിനു ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തി. തുടർന്നാണ് കാറിലുണ്ടായിരുന്നവർ വാളുപയോഗിച്ച് ആദിത്യനെ ആക്രമിച്ചത്. പിന്നീട്, അക്രമിസംഘം കാറുപേക്ഷിച്ചു കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.: 1056, 0471-2552056)

#youngman #hacked #death #thiruvananthapuram #father #owner #car #found #dead

Next TV

Related Stories
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

Apr 27, 2024 03:22 PM

#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്....

Read More >>
#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

Apr 27, 2024 02:58 PM

#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ...

Read More >>
#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Apr 27, 2024 02:51 PM

#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 02:27 PM

#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും...

Read More >>
Top Stories