#arrest | 'ആ മാല ഞാന്‍ എടുത്തോട്ടെയെന്ന് ചോദ്യം', ഒടുവില്‍ വയോധികയുടെ മാല മോഷ്ടിച്ച് കടന്നു; അറസ്റ്റ്

#arrest |  'ആ മാല ഞാന്‍ എടുത്തോട്ടെയെന്ന് ചോദ്യം', ഒടുവില്‍ വയോധികയുടെ മാല മോഷ്ടിച്ച് കടന്നു; അറസ്റ്റ്
Mar 28, 2024 09:51 AM | By Athira V

കൊരട്ടി: ( www.truevisionnews.com ) ''ഈ മാല ഞാന്‍ എടുത്തോട്ടേ...'' ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.

അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി. മേലൂരിലാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഇടവഴിയിലേക്ക് തിരിഞ്ഞ വയോധികയ്ക്ക് പിന്നാലെയെത്തിയാണ് ഇയാള്‍ മാല കവര്‍ന്നത്.

കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)യാണ് പോലീസ് പിടിയിലായത്. ഡിവൈ.എസ്.പി. ആര്‍. അശോകന്‍, കൊരട്ടി എസ്.എച്ച്.ഒ. എന്‍.എ. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. മുരിങ്ങൂരില്‍ വാഹനമെക്കാനിക്കായി ജോലി നോക്കുന്നയാളാണ് ജോഷി.

പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നത്. സമാനമായ കേസുകളിലെ മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയയാള്‍ സമീപത്തുള്ള ആരോ ആകുമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

കൊടകരയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ മാല പണയംവെച്ച ഇയാള്‍ പിറ്റേദിവസംതന്നെ അത് എടുത്ത് മറ്റൊരു ജൂവലറിയില്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ.മാരായ കെ. മുഹമ്മദ് ഷിഹാബ്, വി.ജി. സ്റ്റീഫന്‍, സി.പി. ഷിബു, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.

#theft #aiming #womens #temple #visits #police #arrested #youth

Next TV

Related Stories
#ShobhaSurendran  |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

Apr 27, 2024 01:34 PM

#ShobhaSurendran |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക്...

Read More >>
#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:10 PM

#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി...

Read More >>
#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:03 PM

#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട്...

Read More >>
#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

Apr 27, 2024 12:56 PM

#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം...

Read More >>
#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2024 12:48 PM

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
Top Stories