#deathrow | വധശിക്ഷയും കാത്ത് മകൻ റിയാദിലെ ജയിലിൽ; മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി വയോധികയായ അമ്മ

#deathrow | വധശിക്ഷയും കാത്ത് മകൻ റിയാദിലെ ജയിലിൽ; മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി വയോധികയായ അമ്മ
Mar 28, 2024 07:37 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്.

മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ആമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം.

ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്.

നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു.

ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ.

പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

#mother #seeks #help #free #her #son #from #deathrow #riyadh

Next TV

Related Stories
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

Apr 28, 2024 08:53 PM

#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി...

Read More >>
#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

Apr 28, 2024 08:38 PM

#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ...

Read More >>
#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

Apr 28, 2024 08:32 PM

#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്ലീഗ് പ്രവർത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്....

Read More >>
#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 28, 2024 08:05 PM

#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ്...

Read More >>
#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

Apr 28, 2024 08:03 PM

#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 385 റൺസ് നേടിയ സഞ്ജു റൺവേട്ടയിൽ കോഹ്ലിക്ക് പിറകിൽ രണ്ടാമതാണ്. സഞ്ജുവിന്റെ പ്രകടനത്തെ...

Read More >>
Top Stories