#IPL2024 | ഇനി നയിക്കാൻ 'തല' ഇല്ല, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ സർപ്രൈസ് തീരുമാനം പുറത്തുവിട്ട് ചെന്നൈ, പുതിയ നായകൻ

#IPL2024 | ഇനി നയിക്കാൻ 'തല' ഇല്ല, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ സർപ്രൈസ് തീരുമാനം പുറത്തുവിട്ട് ചെന്നൈ, പുതിയ നായകൻ
Mar 21, 2024 05:14 PM | By VIPIN P V

ചെന്നൈ: (truevisionnews.com) ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇത്തവണ എം എസ് ധോണിയില്ല. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് സീസണില്‍ ചെന്നൈയെ നയിക്കുക.

ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടര്‍ തോല്‍വികളെ തുടർന്ന് സീസണിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ചിറങ്ങിയ ധോണി അവര്‍ക്ക് അഞ്ചാം ഐപിഎല്‍ കിരീടവും സമ്മാനിച്ചു. ഇത്തവണയും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില്‍ രോഹിത് ശര്‍മക്ക് ഒപ്പമാണ്.

ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റാനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെയും നേരത്തെ മാറ്റിയിരുന്നു.ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്.

ഇതോടെ ക്യാപ്റ്റന്‍മാരായി ധോണിയോ രോഹിത്തോ കോലിയോ ഇല്ലാത്ത ആദ്യ ഐപിഎല്ലിന് കൂടിയാണ് ആരാധര്‍ ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

#more #head'#lead, #Chennai #releases #surprise #decision #captain'#photoshoot, #new #captain

Next TV

Related Stories
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

May 4, 2024 10:01 PM

#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ...

Read More >>
Top Stories