#KSurendran | അയ്യപ്പവിശ്വാസികൾക്കെതിരായ കേസുകൾ ഒഴിവാക്കുന്നില്ല, പൗരത്വ പ്രക്ഷോഭകേസുകൾ എഴുതിതള്ളുന്നു, ഇത് ഇരട്ടത്താപ്പ്

#KSurendran | അയ്യപ്പവിശ്വാസികൾക്കെതിരായ കേസുകൾ ഒഴിവാക്കുന്നില്ല, പൗരത്വ പ്രക്ഷോഭകേസുകൾ എഴുതിതള്ളുന്നു, ഇത് ഇരട്ടത്താപ്പ്
Mar 19, 2024 05:11 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പൗരത്വ പ്രതിഷേധത്തിന്‍റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്‍റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിന്‍റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്.

എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം.

രാജ്യത്തിന്‍റെ പലഭാഗത്തും അത് സംഘർഷങ്ങൾ സൃഷ്ടിക്കുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം.

നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരെ പോലും പൊലീസ് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്.

അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്‍റെ വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നത്.

ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്താണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയാത്തത്?

തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഈ ഇരട്ടനീതിക്ക് കൂട്ടുനിൽക്കുന്നത്. ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#Cases #against #Ayyappans #not #dropped, #citizenship #agitation #cases #dropped, #double #standard

Next TV

Related Stories
#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

Apr 27, 2024 01:32 PM

#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി...

Read More >>
#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

Apr 27, 2024 01:08 PM

#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ്...

Read More >>
#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Apr 27, 2024 12:47 PM

#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ...

Read More >>
#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

Apr 27, 2024 12:31 PM

#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ...

Read More >>
#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

Apr 27, 2024 11:53 AM

#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

ഇ.പി- ജാവഡേക്കർ ബന്ധത്തിൽ സി.പി.എം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്നും കെ.സി...

Read More >>
#PrakashJavadekar | 'എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി, സിപിഎം, സിപിഐ നേതാക്കളെയും കണ്ടു, വെളിപ്പെടുത്തി ജാവദേക്കർ

Apr 27, 2024 11:11 AM

#PrakashJavadekar | 'എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി, സിപിഎം, സിപിഐ നേതാക്കളെയും കണ്ടു, വെളിപ്പെടുത്തി ജാവദേക്കർ

വിഷയം സിപിഎം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും. ഇപിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
Top Stories