#anumurdercase | കൊലയ്ക്ക് മുൻപും ശേഷവും മുജീബ് റഹ്‌മാൻ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം; വസ്ത്രം ശാസ്ത്രീയപരിശോധനയ്ക്ക്

#anumurdercase | കൊലയ്ക്ക് മുൻപും ശേഷവും മുജീബ് റഹ്‌മാൻ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം; വസ്ത്രം ശാസ്ത്രീയപരിശോധനയ്ക്ക്
Mar 19, 2024 05:04 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം. കൃത്യം നടത്തുന്നതിന് മുന്‍പും ഇതിനുശേഷവും പ്രതി മുജീബ് റഹ്‌മാന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്.

ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും. ഹെല്‍മെറ്റ് ധരിച്ചാണ് മുജീബ് റഹ്‌മാന്‍ ബൈക്കോടിച്ചിരുന്നത്. കൊലയ്ക്ക് മുന്‍പ് ബൈക്കില്‍ പോകുമ്പോള്‍ ഇയാളുടെ പാന്റ് മടക്കിവെച്ചനിലയിലായിരുന്നു.

തുടര്‍ന്ന് കൊലയ്ക്ക് ശേഷം ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളില്‍ പാന്റ്‌സിന്റെ മടക്ക് അഴിച്ചിട്ടിരുന്നതായി കാണം. ബൈക്കിന്റെ മുന്നില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഈ സമയത്ത് ഇയാളുടെ പാന്റ്‌സ് നനഞ്ഞിരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ സൂചനയുണ്ട്.

കൊല്ലപ്പെട്ട അനു ഒരു ചുവന്ന ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഏറെ പ്രധാനപ്പെട്ട ഈ മൊഴി ലഭിച്ചതോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തത്.

അതിനിടെ, കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി ചൊവ്വാഴ്ച നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു.

ബൈക്ക് മോഷ്ടിച്ച മട്ടന്നൂരില്‍ ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.

മുജീബ് റഹ്‌മാന്റെ വീട്ടില്‍നിന്നാണ് ഈ വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി പോലീസ് എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ ഭാര്യ ശ്രമം നടത്തിയിരുന്നു.

എന്നാല്‍, പോലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം ഇത് വിഫലമായി. മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം.

#CCTV #footage #MujeebRahman #riding #bike #before #after #murder #Clothing #scientific #examination

Next TV

Related Stories
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

Apr 27, 2024 03:22 PM

#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്....

Read More >>
#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

Apr 27, 2024 02:58 PM

#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ...

Read More >>
#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Apr 27, 2024 02:51 PM

#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 02:27 PM

#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും...

Read More >>
Top Stories